അധികം ചേരുവകളൊന്നുമില്ലാതെ പാല്‍ കൊണ്ട് ഒരു കേക്ക് തയ്യാറാക്കാം, ഈ ദീപാവലിക്ക് നിങ്ങൾ ഇതൊന്ന് പരീക്ഷിച്ചു നോക്കുക.
ചേരുവകകൾ
പാൽ - 2 ലിറ്റർ
പഞ്ചസാര - 6 ടേബിൾസ്പൂൺ
ചെറുനാരങ്ങ - 1/2 ടീസ്പൂൺ
നെയ്യ് - 2 ടേബിൾസ്പൂൺ
തയ്യാറാക്കേണ്ട വിധം
ഒരു പാനില്‍ പാലൊഴിച്ച് ചൂടാക്കി നാലിലൊന്നായി കുറുക്കിയെടുക്കുക. അടിയില്‍പിടിക്കാതിരിക്കാന്‍ ഇടക്ക് ഇളക്കിക്കൊണ്ടിരിക്കുക. 1/2 ടീസ്പൂൺ നാരങ്ങാനീര് പാലിലേക്ക് ഒഴിച്ചു കൊടുക്കുക. എന്നിട്ട് നന്നായി ഇളക്കുക. ശേഷം 3 ടേബിൾസ്പൂൺ പഞ്ചസാര ചേര്‍ത്ത് നന്നായി കുറുക്കുക എന്നിട്ട് വീണ്ടും 3 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് നന്നായി ഇളക്കുക. ഒരു പാത്രത്തിൽ നെയ്യ് തടവി ഈ മിശ്രിതം അതിലേക്ക് ഒഴിക്കുക. നന്നായി ഉറയ്ക്കാനായി ഒരു സ്പൂണ്‍ കൊണ്ട് മുകളില്‍ അമര്‍ത്തി കൊടുക്കുക. ഒരു മണിക്കൂര്‍ ഇത് തണുക്കാൻ വെക്കുക. ശേഷം മുറിച്ചു എടുക്കാവുന്നതാണ്.
കൂടുതല്‍ മനസിലാക്കാന്‍ വിഡിയോ കാണാം......

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ