കടലമാവ് ഉണ്ടോ?...തയ്യാറാക്കാം ഒരു കിടിലൻ ബർഫി

 


ദീപാവലി നാളില്‍ മധുരം കൈമാറുക എന്നത് വളരെ പ്രധാനമാണ്. ഈ ദീപാവലിക്ക് നല്ല രുചികരമായ കടലമാവ് ബർഫി തയ്യാറാക്കാം.  ദീപാവലി സ്പെഷ്യല്‍ സ്വീറ്റ് ബര്‍ഫി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകകൾ 

കടലമാവ് -                1 കപ്പ് 

റവ -                             2 ടേബിൾസ്പൂൺ 

നെയ്യ് -                         9 ടേബിൾസ്പൂൺ 

പഞ്ചസാര -               1/ 2 കപ്പ് 

ഏലയ്ക്കപൊടി -  1/ 2 ടീസ്പൂൺ 

തയ്യാറാക്കേണ്ട വിധം 

വളരെ രുചികരമായ കടലമാവ് ബര്‍ഫി തയ്യറാക്കാന്‍ ആദ്യം നെയ്യ് പാനിലേക്ക് ഒഴിച്ചു കൊടുക്കാം. നെയ്യ് ചൂടായി വരുമ്പോള്‍ കടലമാവ് ഇട്ട് കൊടുക്കാം. ഇതോടൊപ്പം റവ കൂടി ഇട്ട് കൊടുത്ത് ഇളക്കി കൊടുക്കാം. മീഡിയം ഫ്‌ളെയ്മില്‍ ഇട്ട് വേണം ഇളക്കി കൊടുക്കാന്‍. രണ്ട് മൂന്ന് മിനിട്ട് ഇളക്കിയ ശേഷം കുറച്ച് നെയ്യ് കൂടി ഒഴിച്ചു കൊടുക്കാം. ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആകുന്നത് വരെ 25 മിനുട്ടോളം ഇളക്കി കൊടുക്കാം. കടലമാവ് തയ്യാറാകുമ്പോള്‍ വെന്ത ഒരു മണത്തോടൊപ്പം നിറവും മാറി വരുമ്പോള്‍ ഇത് മാറ്റി വെയ്ക്കാം.

പഞ്ചസാര പാനി തയ്യാറാക്കാം. മറ്റൊരു പാത്രത്തില്‍ പഞ്ചസാര എടുത്ത് അവശ്യമായ വെള്ളവും ചേര്‍ത്ത് 6-7 മിനുട്ടോളം ഇളക്കാം. ഒരു സിറപ്പ് പരുവത്തില്‍ വേണം പഞ്ചസാര പാനി തയ്യാറാക്കി എടുക്കാന്‍. നേരത്തെ തയ്യാറാക്കി മാറ്റിവെച്ചിരിക്കുന്ന കടലമാവിലേക്ക് പഞ്ചസാര പാനി ഒഴിച്ച് കൊടുത്ത് ഇളക്കി കൊടുക്കാം. ഇതിലേക്ക് കുറച്ച് ഏലക്കപ്പൊടി കൂടി ഇട്ട് കൊടുക്കാം. കട്ടി ആകുന്നത് വരെ ഇളക്കുക. സെറ്റ് ചെയ്യുന്ന പാത്രത്തില്‍ നെയ്യ് പുരട്ടി ബര്‍ഫി ഒഴിച്ച് കൊടുക്കാം. ഇതിന് മുകളിലേക്ക് കശുവണ്ടി പരിപ്പ് ഇട്ട് കൊടുക്കാം. നന്നായി തണുത്ത് ഏകദേശം അരമണിക്കൂറിന് ശേഷം ഇഷ്ടമുള്ള ഷെയ്പ്പില്‍ ബര്‍ഫി മുറിച്ചെടുക്കാം.

കൂടുതല്‍ മനസിലാക്കാന്‍ വിഡിയോ കാണാം......


അഭിപ്രായങ്ങള്‍