മത്തി വാഴയിലയിൽ പൊള്ളിച്ചത്


നല്ല നാടൻ മത്തിയുണ്ടെങ്കിൽ പിന്നെ ചോറിന് വേറെ ഒന്നും വേണ്ട.  നാടന്‍ മത്തി കുരുമുളക് പൊടി  വെളുത്തുള്ളി മുളകുപൊടിയൊക്കെ  ചേര്‍ത്ത് ഇലയില്‍ പൊള്ളിച്ചെടുക്കുന്നതിന്റെ രുചി വേറെ തന്നെയാണ്……

ചേരുവകൾ 

മത്തി  -4

മുളകുപൊടി- 1/2 tspn

മഞ്ഞൾപൊടി  - 1/3 tspn

കുരുമുളകുപൊടി - 1/2 tspn

വെളുത്തുള്ളി  - 1tspn

ഉപ്പ് 

എണ്ണ 

വാഴയില 

തയ്യാറാക്കുന്ന വിധം 

ആദ്യമായി മത്തി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം വരഞ്ഞെടുക്കുക.  മുളക് പൊടി, കുരുമുളക് പൊടി , മഞ്ഞള്‍ പൊടി, വെളുത്തുളി, ഉപ്പ് എന്നിവയും കുറച്ചു വെള്ളവും ചേര്‍ത്ത് പേസ്റ്റ് പരുവമാക്കി നന്നായി പുരട്ടി എടുക്കുക.. അതിനു ശേഷം മീന്‍ വാഴയിലയിൽ പൊതിഞ്ഞു എടുക്കുക. പാനിൽ കുറച്ചു എണ്ണ ഒഴിച്ച് വാഴയിലയിൽ പൊതിഞ്ഞ മീൻ അതിലേക്ക് ഇടുക. തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക. 

വിശദമായി മനസിലാക്കാൻ വീഡിയോ കാണുക 


അഭിപ്രായങ്ങള്‍