സോഷ്യല്‍ മീഡിയ ചിലപ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കൊറോണ തങ്ങളുടെ കച്ചവടത്തെ തകര്‍ത്തുവെന്നും ജീവിക്കാന്‍ വഴിയില്ലെന്നും നിറകണ്ണുകളോടെ പറയുന്ന രണ്ടു വൃദ്ധ ദമ്പതികളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്. ദക്ഷിണ ഡല്‍ഹിയിലെ മാല്‍വിയ നഗര്‍ പ്രദേശത്ത് ബാബ കാ ധാബ എന്ന പേരില്‍ ഒരു ചെറിയ കടയാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ബിസിനസ്സ് വളരെ മോശമായിരുന്നു. കാന്താ പ്രസാദും ഭാര്യയും നിമിഷങ്ങള്‍ക്കുള്ളിലാണ് സമൂഹമാധ്യമത്തില്‍ വൈറലായി മാറിയത്.
This video completely broke my heart. Dilli waalon please please go eat at बाबा का ढाबा in Malviya Nagar if you get a chance 😢💔 #SupportLocal pic.twitter.com/5B6yEh3k2H
— Vasundhara Tankha Sharma (@VasundharaTankh) October 7, 2020
തനിക്ക് നാലുമണിക്കൂറിനുള്ളില്‍ വെറും അമ്പതു രൂപയാണ് ലഭിച്ചതെന്ന് കാന്താപ്രസാദ് പറയുന്നു. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് വീഡിയോ പങ്കുവച്ചിരുന്നു. എന്നാല്‍, ആ വീഡിയോ വൈറലായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ കടയില്‍ തിരക്ക് കൂടി. ഇപ്പോള്‍ ആളുകളുടെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോയുമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ചെറു പുഞ്ചിരി കാണാം. ഫുഡ് ഡെലിവറി സേവനമായ സൊമാറ്റോയും അവരുടെ വെബ്സൈറ്റില്‍ ബാബ കാ ധാബ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ശ്രദ്ധയില്‍ പെട്ട ആം ആദ്മി എംഎല്‍എ സോംനാഥ് ഭാരതിയും സഹായം ഉറപ്പ് നല്‍കിയിട്ടുണ്ട്. വീഡിയോ കണ്ടെത്തിയ ചിലരെല്ലാം സാമ്പത്തികമായും ഇവരെ സഹായിച്ചാണ് മടങ്ങിയത്.
Wow! Entire national media lands up at Baba Ka Dhaba at Malviya Nagar, New Delhi. Thank you to all common Indians who silently helped the old man and made him smile. This is not just about him. Help people around you in need. There is always a Baba around. pic.twitter.com/y4nD716oWP
— Aditya Raj Kaul (@AdityaRajKaul) October 8, 2020
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ