സോഷ്യൽ മീഡിയയിലെ ഇടയ്ക്ക് വൈറൽ ആയ ഒരു ഐറ്റമാണ് ഡാൽഗോണ കോഫി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എവിടെ നോക്കിയാലും ഡാൽഗോണ കോഫി തന്നെ ആയിരുന്നു. സൗത്ത് കൊറിയൻ സ്പെഷലാണ് ഡാൽഗോണ. ‘ഡാൽഗോണ’ എന്ന പേര് ഒരു ദക്ഷിണ കൊറിയൻ ടോഫിയിൽ നിന്നാണ് ലഭിക്കുന്നത്.
കോഫി പൗഡർ, പാൽ, പഞ്ചസാര, ഐസ് ക്യൂബ്സ് എന്നിവ ചേർത്താണ് ഡാൽഗോണ കോഫി തയ്യാറാക്കുന്നത്. രണ്ട് ടേബിൾ സ്പൂൺ കോഫി പൗഡർ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, 2 ടേബിൾ സ്പൂൺ ചൂട് വെള്ളം എന്നിവ നല്ലതുപോലെ ബീറ്റർ ഉപയോഗിച്ച് മിക്സ് ചെയ്യുക. ഇത് ഒരു ക്രീം രൂപത്തിൽ കിട്ടണം. ഒരു ഗ്ലാസ്സിൽ ഐസ്ക്യൂബ് ഇട്ടശേഷം കുറച്ചു തണുത്ത പാൽ ഒഴിക്കാം. ശേഷം മുകളിലായി തയ്യാറാക്കി വെച്ചിരിക്കുന്ന കോഫീ ക്രീം വയ്ക്കുക.
കൂടുതൽ മനസിലാക്കാൻ വീഡിയോ കാണാം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ