കേരളത്തിലെ എല്ലാ ബജ്ജികടകളിലും കിട്ടുന്ന ഒരു പ്രധാന വിഭവമാണ് മുളകു ബജ്ജി. സാധാരണ കാണുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു മുളക് ബജ്ജിയാണ് നമ്മള്‍ തയ്യാറാക്കുന്നത്. മുളകു ബജ്ജിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി, ഒരു മുളകു ബജ്ജി മസാലയാണ് ഇത്.
ചേരുവകകൾ
ബാറ്റർ തയ്യാറാക്കാൻ
കടലമാവ് - 2 കപ്പ്
അരിപ്പൊടി- 1/4 കപ്പ്
മഞ്ഞൾപ്പൊടി - 1/3 ടീസ്പൂൺ
മുളകുപൊടി - 1/2 ടീസ്പൂൺ
കായപ്പൊടി - 1/3 ടീസ്പൂൺ
ബേക്കിംഗ് സോഡാ
ഉപ്പ്
വെള്ളം
എണ്ണ (ബജ്ജി പൊരിച്ചെടുക്കാൻ)
ബജ്ജി മുളക്
മസാല തയ്യാറാക്കാൻ
സവാള - 3 (ചെറുതായി അരിഞ്ഞത്)
മുളകുപൊടി - 1/2 ടീസ്പൂൺ
ചാറ്റ് മസാല - 3/4 ടീസ്പൂൺ
നാരങ്ങ നീര്
ഉപ്പ്
തയ്യാറാക്കേണ്ട വിധം
ആദ്യം മുളക് പൊരിച്ചെടുക്കാനുള്ള ബാറ്റര്‍ തയ്യാറാക്കാം. ഇതിനായി കടലമാവിലേക്ക് അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും മുളക്‌പൊടിയും കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറേശെയായി വെള്ളം ചേര്‍ത്ത് ബാറ്റര്‍ തയ്യാറാക്കാം. ബാറ്ററിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ചേര്‍ത്ത് കൊടുക്കാം. മുളക് എടുത്ത് അതിന് നടുക്കായി ചെറുതായി കീറി കൊടുത്ത ശേഷം ബാറ്ററില്‍ മുക്കി പൊരിച്ചെടുക്കുക.
മസാല തയ്യാറാക്കാന്‍ സവാള ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുളക്‌പൊടി, ചാറ്റ് മസാല, ഉപ്പ്, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മുളക് ബജ്ജിയുടെ നടുക്ക് കീറിയ ശേഷം ഈ മസാല നിറയ്ക്കുക. ശേഷം സേവ് കൂടി മുകളിലായി ഇട്ട് കൊടുക്കുക. നമ്മുടെ മുളക് ബജ്ജി മസാല റെഡി.
കൂടുതല്‍ മനസിലാക്കാന്‍ വിഡിയോ കാണാം......

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ