ചപ്പാത്തിക്കും പൊറോട്ടക്കും കൂട്ടിന് ധാബ-സ്റ്റൈൽ ചിക്കൻ കറി

 



ധാബ-സ്റ്റൈൽ സ്പൈസി ചിക്കൻ എളുപ്പത്തിൽ പാചകം ചെയ്യാൻ കഴിയുന്ന ഒരു ഉത്തരേന്ത്യൻ റെസിപ്പി ആണ്.  എല്ലാ ചിക്കൻ പ്രേമികൾക്കും ഇത് ഇഷ്ടപ്പെടും. ചപ്പാത്തി, നാൻ അല്ലെങ്കിൽ പൊറോട്ട  എന്നിവയാടൊപ്പം   കഴിക്കാവുന്നതാണ്. 

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ - 1 കിലോ

ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് - 2 1/2  ടീസ്പൂണ്‍

മുളക്‌പൊടി -3 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-1 1/2 ടീസ്പൂണ്‍

സവാള-4 എണ്ണം(ചെറുതായി അരിഞ്ഞത് )

തക്കാളി പൂരി-1 കപ്പ്

പച്ചമുളക് - 2( ചെറുതായി അരിഞ്ഞത്)

മല്ലിപ്പൊടി-2ടീസ്പൂണ്‍

ജീരകപ്പൊടി-1 1/2 ടീസ്പൂണ്‍

ഗരംമസാല-1 ടീസ്പൂണ്‍

വെളിച്ചെണ്ണ

ഉപ്പ്

മല്ലിയില

തയ്യാറാക്കുന്ന വിധം

ചിക്കന്‍ വൃത്തിയായി കഴുകിയെടുത്ത ശേഷം ഒന്നര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ മുളക് പൊടി, ഒന്നേകാല്‍ ടീസ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി പുരട്ടി വെയ്ക്കുക. അര മണിക്കൂർ ശേഷം ഇത് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ശേഷം മറ്റൊരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള 10 മിനുട്ട് വഴറ്റിയെടുക്കുക. ബാക്കിയുള്ള ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, മുളക് പൊടി, മല്ലിപ്പൊടി, ജീരക പൊടി എന്നിവ സവാളയിലേക്ക് ഇട്ട് വീണ്ടും വഴറ്റുക. കുറച്ച് വെള്ളം തളിച്ച് കൊടുക്കുക. തീ കുറച്ച് 2-3 മിനുട്ട് ഫ്രൈ ചെയ്യുക. ഇതിലേക്ക് തക്കാളി പൂരി ചേര്‍ക്കുക. ഉപ്പ് ചേര്‍ക്കുക. പച്ച മുളക് അരിഞ്ഞതും കൂടി  ചേര്‍ക്കുക. 2-3 മിനിട്ടിന് ശേഷം വറുത്ത് വെച്ച ചിക്കന്‍ ഇട്ട് കൊടുക്കുക. 5 മിനുട്ട് മീഡിയം തീയില്‍ ഫ്രൈചെയ്യുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കൊടുക്കുക. 10 മിനിട്ട് കൂടി വേവിച്ച ശേഷം ഗരം മസാലയും മല്ലിയിലയും ഇട്ട് കൊടുക്കുക. ധാബ സ്റ്റൈല്‍ ചിക്കന്‍ കറി റെഡി.

വിശദമായി മനസിലാക്കാന്‍ താഴെയുള്ള വിഡിയോ കാണുക

 

അഭിപ്രായങ്ങള്‍