വീട്ടിൽ തന്നെ ഉണ്ടാക്കാം ഒരു അടിപൊളി സ്‌ട്രോബറി ഡെസേര്‍ട്ട്
ആവശ്യമുള്ള സാധനങ്ങള്‍
സ്‌ട്രോബറി
പഞ്ചസാര
പഞ്ചസാര പൊടിച്ചത്
സ്‌ട്രോബറി ഐസ്‌ക്രീം
ഓറിയോ ബിസ്‌ക്കറ്റ്
തയ്യാറാക്കുന്ന വിധം
സ്‌ട്രോബറി നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. അരിഞ്ഞ സ്‌ട്രോബറിയിൽ കുറച്ച് മാറ്റി വെയ്ക്കുക, ബാക്കിയുള്ള സ്‌ട്രോബറി പഞ്ചസാര ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം ഇത് അരിച്ചെടുക്കുക. അരിഞ്ഞ് മാറ്റിവെച്ചിരിക്കുന്ന സ്‌ട്രോബറിയില്‍ പൊടിച്ച പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ചു ഓറിയോ ബിസ്‌ക്കറ്റ് മിക്‌സിയില്‍ നന്നായി പൊടിച്ചെടുക്കുക.
ഇനി ഡെസേര്‍ട്ട് തയ്യാറാക്കാനായി ഒരു ഗ്ലാസ് എടുത്ത ശേഷം അതിലേക്ക് ആദ്യം പൊടിച്ച ബിസ്‌ക്കറ്റ് ഇടുക. അടുത്ത ലെയറായി പൊടിച്ച പഞ്ചസാര ചേര്‍ത്ത സ്‌ട്രോബറി ഇടുക. തുടർന്ന് അടുത്ത ലെയറായി സ്‌ട്രോബറി ഐസ്‌ക്രീം ഇടുക. മുകളിലായി വേവിച്ച് അരിച്ചെടുത്ത സ്‌ട്രോബറി പള്‍പ്പ് ഒഴിച്ച് കൊടുക്കുക. അടുത്ത ലെയറായി പൊടിച്ച പഞ്ചസാര ചേര്‍ത്ത സ്‌ട്രോബറി ഇടുക. ശേഷം, അടുത്ത ലെയറായി സ്‌ട്രോബറി ഐസ്‌ക്രീം ഇടുക. അതിന് മുകളിലേക്ക് സ്‌ട്രോബറി പള്‍പ്പ് ഒഴിച്ച് കൊടുക്കുക. അവസാനം സ്‌ട്രോബറി വെച്ച് അലങ്കരിക്കുക.
തയ്യാറാക്കുന്ന വിധം കാണുവാന്‍ താഴെയുള്ള വിഡിയോ സന്ദര്‍ശിക്കുക

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ