ആപ്പിള്‍ മില്‍ക്ക് ഷേക്ക് തയ്യാറാക്കാം എളുപ്പത്തില്‍

 


വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ നിങ്ങൾക്ക് ആപ്പിള്‍ മില്‍ക്ക് ഷേക്ക് തയ്യാറാക്കാം. 

ആവശ്യമുള്ള സാധനങ്ങള്‍

ആപ്പിള്‍-3

പാല്‍ 

പഞ്ചസാര

ഐസ്‌ക്രീം

ഐസ് ക്യൂബ്

ചെറി

ബദാം


 

തയ്യാറാക്കുന്ന വിധം

ആപ്പിള്‍ കഴുകി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. എന്നിട്ട് ആപ്പിള്‍ അരിഞ്ഞതും ഐസ്‌ക്യൂബും ഒന്നിച്ച് മിക്‌സിയിലിട്ട് അടിച്ചെടുക്കുക. പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് ഒന്നു കൂടി അടിച്ചെടുക്കുക. ഇത് ഗ്ലാസിലേക്ക് മാറ്റിയ ശേഷം ഐസ് ക്രീം മുകളിലായി ആവശ്യത്തിന് ഇടുക. (ഐസ്‌ക്രീം ഇല്ലാതെയും കുടിക്കാം). ചെറി, ബദാം എന്നിവ വെച്ച് ഗാര്‍ണിഷ് ചെയ്ത് എടുക്കുക. 

കൂടുതല്‍ മനസിലാക്കാന്‍ വിഡിയോ  സന്ദര്‍ശിക്കുക


അഭിപ്രായങ്ങള്‍