പൊട്ടറ്റോ റവ ഫിംഗര്‍
ആവശ്യമുള്ള സാധനങ്ങള്‍
റവ ഒരു കപ്പ്
ഉരുളക്കിഴങ്ങ്
വറ്റല്‍ മുളക് ഇടിച്ചത്
ജിഞ്ചര്‍-ഗാര്‍ലിക് പേസ്റ്റ്
കുരുമുളക് പൊടിച്ചത്
പച്ചമുളക്
മല്ലിയില
ഉപ്പ്
വെള്ളം
എണ്ണ
തയ്യാറാക്കുന്ന വിധം
പാന്‍ ചൂടാക്കി വെള്ളം ഒഴിക്കുക, ഇതിലേക്ക് ഒരു സ്പൂണ്‍ എണ്ണ ഒഴിച്ചു കൊടുത്ത ശേഷം തിളച്ചു വരുമ്പോള്‍ റവ ഇട്ട് കൊടുക്കുക. റവ പകുതി വേവിച്ച് കുഴച്ചെടുക്കുക. ചൂടാറിയ ശേഷം റവയിലേക്ക് ഉരുളക്കിഴങ്ങ്, വറ്റല്‍ മുളക് ഇടിച്ചത്, ജിഞ്ചര്‍-ഗാര്‍ലിക് പേസ്റ്റ്, കുരുമുളക് പൊടിച്ചത്, പച്ചമുളക്, ഉപ്പ്, മല്ലിയില എന്നിവയിട്ട് നന്നായി കുഴച്ചെടുക്കുക. ശേഷം ഫിംഗര്‍ ആകൃതിയില്‍ ഉരുട്ടിയെടുത്ത ശേഷം എണ്ണയില്‍ വറുത്ത് കോരുക. നാലുമണി പലഹാരമായി ചായയ്‌ക്കൊപ്പം കഴിക്കാം.
വിശദമായി മനസിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കുക.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ