ആലു കച്ചോരി എന്നാണ് ഇത് അറിയപ്പെടുന്നത്. വളരെ പ്രശസ്തമായ ഒരു ക്രിസ്പി ഇന്ത്യന്‍ ലഘുഭക്ഷണമാണ് ഇത്. മൈദ ഉപയോഗിച്ചാണ് പരമ്പരാഗത രീതിയിൽ കച്ചോരി പാചകം ചെയ്യുന്നത്. എന്നാല്‍ നമ്മള്‍ ഗോതമ്പ് മാവും മൈദയും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇത് സാധാരണയായി പച്ച ചട്ണി അല്ലെങ്കില്‍ തക്കാളി കെച്ചപ്പ് ഉപയോഗിച്ച് കഴിക്കാവുന്നതാണ്.
ചേരുവകള്‍
ഗോതമ്പു പൊടി -1 കപ്പ്
മൈദാ -1 കപ്പ്
എണ്ണ -1/ 2 കപ്പ്
ഉപ്പ്
ഉരുളക്കിഴങ്ങ് -4 മീഡിയം
മുളകുപൊടി - 1 tspn
ഗരം മസാല - 1/2 tspn
ചാറ്റ് മസാല - 2 tspn
കറിവെയ്പ്പില/ മല്ലിയില
തയ്യാറാക്കേണ്ട രീതി
ഒരു ബൗള്‍ എടുത്ത് അതില്‍ മൈദ, ഗോതമ്പു പൊടി, ഉപ്പ് എന്നിവ ഇടുക. അതിലേക്ക് 1/2 കപ്പ് എണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. ചെറുതായി വെള്ളം ചേര്‍ത്ത് മൈദയും ഗോതമ്പുപൊടിയും മൃദുവായ കുഴക്കുക. ശേഷം 15-20 മിനിറ്റ് മൂടി വെയ്ക്കുക.
ഉരുളക്കിഴങ്ങ് തിളപ്പിച്ച് തൊലി നീക്കം ചെയ്ത് നന്നായി ഉടച്ച് വെയ്ക്കുക. ശേഷം മുളകുപൊടി, ഗരം മസാല, ചാറ്റ് മസാല, ഉപ്പ് ചേര്‍ത്ത് നന്നായി കുഴയ്ക്കുക. എന്നിട്ട് കറിവേപ്പില/ മല്ലിയില ചേര്‍ത്ത് നന്നായി ഇളക്കുക. ഇപ്പോള്‍ കച്ചോരി തയ്യാറാക്കാന്‍ ആവശ്യമുള്ള കൂട്ട് റെഡി ആയി.
മുമ്പ് കുഴച്ചുവെച്ച മാവ് ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. വിരലുകള്‍ ഉപയോഗിച്ചു അത് റൗണ്ട് ഷെയ്പ്പില്‍ പരത്തി എടുക്കുക. എന്നിട്ട് ഉരുളക്കിഴങ്ങ് മസാല ഒരു സ്പൂണ്‍ ഇതിലേക്ക് വെയ്ക്കുക. ഇത് കവര്‍ ചെയ്ത ശേഷം വീണ്ടും പരത്തി എടുക്കുക. ബാക്കി എല്ലാ മാവും ഇതുപോലെ പരത്തുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക, എണ്ണ ചൂടാകുമ്പോള്‍, 2-3 കച്ചോരികള്‍ ഇതിലേക്ക് ഇടുക, മീഡിയം തീയില്‍ ഇത് പൊരിച്ചെടുക്കുക. ക്രിസ്പി ആലു കച്ചോരി റെഡി ആയി. രുചികരമായതും ക്രിസ്പിയായതുമായ ആലു കച്ചോരി കെച്ചപ്പ് അല്ലെങ്കില്‍ ഗ്രീന്‍ ചട്ണിയോടൊപ്പം ചൂടോടെ കഴിക്കാം.
വിശദമായി മനസിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കുക.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ