ഉത്തരാഖണ്ഡിലേക്ക് പോകും മുമ്പ് ; സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വായിക്കുക


ബാഗ് പാക്ക് ചെയ്ത് ഉത്തരാഖണ്ഡിലേക്ക് പോകാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍, അന്തര്‍ സംസ്ഥാന യാത്രയ്ക്കായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തിറക്കിയ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ ആദ്യം വായിക്കേണ്ടതുണ്ട്. എല്ലാ സംസ്ഥാനങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കുമ്പോള്‍, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ചില പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സംസ്ഥാനത്ത് പ്രവേശിക്കുന്ന ഓരോ വ്യക്തിക്കും സംസ്ഥാനത്തിന്റെ പ്രവേശന കവാടങ്ങളില്‍ താപ പരിശോധനയിലൂടെ പോകേണ്ടത് നിര്‍ബന്ധമാണ്, അതില്‍ വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷനുകള്‍, ജില്ലാ അതിര്‍ത്തി ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവരുടെയും താപ പരിശോധനയ്ക്കായി ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് ഇതില്‍ പറയുന്നു. 

''യാത്രക്കാരില്‍ ആരെയെങ്കിലും രോഗലക്ഷണമായി കണ്ടെത്തിയാല്‍ ജില്ലാ ഭരണകൂടം ആന്റിജന്‍ പരിശോധന നടത്തും. ആന്റിജന്‍ പരിശോധന പോസിറ്റീവ് ആണെങ്കില്‍, ഉചിതമായ SOP പിന്തുടരും. പൊതുസ്ഥലങ്ങളില്‍ എല്ലായ്പ്പോഴും, ഓരോ വ്യക്തിയും സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ശ്രദ്ധിക്കണമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. 

യാത്രയ്ക്ക് മുമ്പായി സ്മാര്‍ട്ട് സിറ്റി വെബ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. യാത്രക്കാര്‍ നിര്‍ബന്ധിതമായി ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. രജിസ്‌ട്രേഷന്‍ സമയത്ത്, രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ ആവശ്യപ്പെടുന്ന പ്രസക്തമായ രേഖകള്‍ അപ്ലോഡ് ചെയ്യണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്.


 

അഭിപ്രായങ്ങള്‍