ആവശ്യമുള്ള സാധനങ്ങള്‍
വാഴപ്പിണ്ടി
ചെറിയ ഉള്ളി
വെളുത്തുള്ളി
ഇഞ്ചി
കടുക്
വാളന്‍പുളി വെള്ളം
ഉലുവ പൊടി
കായപ്പൊടി
മഞ്ഞള്‍പ്പൊടി
കറിവേപ്പില
വെളിച്ചെണ്ണ / സണ്‍ഫ്‌ളവര്‍ ഓയില്‍
ഉപ്പ്
വെള്ളം
തയ്യാറാക്കേണ്ട വിധം
ഒരു ചെറിയ പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം ചെറിയ ഉള്ളി ഇട്ട് കൊടുക്കുക. ചെറിയ ഉള്ളി വഴറ്റിയ ശേഷം അതിലേക്ക് വെളുത്തുള്ളി ഇട്ട് കൊടുക്കുക. വെളുത്തുള്ളി പകുതി മൂക്കുമ്പോള്‍ ഇഞ്ചി ചേര്‍ത്ത് കൊടുക്കുക. ശേഷം മുളക്‌പൊടി ചേര്‍ക്കുക(എടുത്തിരിക്കുന്ന പിണ്ടിയ്ക്ക് അനുസരിച്ച് മുളക് പൊടി ചേര്‍ക്കുക. ഞാന്‍ അഞ്ച് സ്പൂണ്‍ മുളക്‌പൊടി ചേര്‍ത്തു.)അത് മൂത്തു വരുമ്പോള്‍ ഉലുവ പൊടി ചേര്‍ത്ത് കൊടുക്കുക. ശേഷം വെള്ളം ഒഴിച്ച് കുറുക്കിയെടുക്കുക. കുറുകി വരുമ്പോള്‍ വാളന്‍പുളിവെള്ളം ആവശ്യത്തിന് ചേര്‍ത്ത് കൊടുക്കുക. തിളച്ച് വരുമ്പോള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് കൊടുക്കുക. തിളച്ച് പറ്റുമ്പോള്‍ പിണ്ടി അരിഞ്ഞത് ഇട്ട് കൊടുക്കാം. (ചാറ് ആവശ്യമെങ്കില്‍ വേണമെങ്കില്‍ വെള്ളമോ, പുളിവെള്ളമോ ചേര്‍ക്കാം) തിളച്ച ശേഷം വാങ്ങിവെയ്ക്കാം.
കൂടുതല്‍ മനസിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വിഡിയോ
കാണുക. 👇

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ