വീട്ടിൽ തയ്യാറാക്കാം അടിപൊളി ബീഫ് ചാപ്സ്

 


ബീഫ് ചാപ്‌സ്
ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് - 1/2 കിലോ
സവാള - 4
പച്ചമുളക് -2
മഞ്ഞള്‍പ്പൊടി - 2ടീസ്പൂണ്‍
കുരുമുളക്‌പൊടി - 2 സ്പൂണ്‍
മല്ലിപ്പൊടി - 3 ടീസ്പൂണ്‍
തേങ്ങപ്പാല്‍ - ഒരു ചെറി തേങ്ങ
തേങ്ങക്കൊത്ത്
കറിവേപ്പില
ജിഞ്ചര്‍-ഗാര്‍ലിക് പേസ്റ്റ് - 2 സ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ്
ഗരംമസാല - 2ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
കുക്കറില്‍ ബീഫ് ഉപ്പും മഞ്ഞളും ഇട്ട് വേവിച്ചെടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ സവാള ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് കറിവേപ്പില, പച്ചമുളക്, മല്ലിപ്പൊടി ഇട്ട് നന്നായി വഴറ്റുക. ഗരംമസാല, കുരുമുളക് പൊടി എരിവ് വേണ്ടതിന് അനുസരിച്ച് ചേര്‍ത്ത് കൊടുത്ത് നന്നായി ഇളക്കുക. ജിഞ്ചര്‍-ഗാര്‍ലിക് പേസ്റ്റ് ഇട്ട ശേഷം പച്ചമണം മാറുന്നതു വരെ ഇളക്കുക. തേങ്ങക്കൊത്ത് ചേര്‍ത്തു കൊടുക്കുക. തേങ്ങാപ്പാല്‍ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ബീഫ് ഇട്ട് കൊടുക്കുക. ഉപ്പ് വേണമെങ്കില്‍ ചേര്‍ത്തു കൊടുക്കുക. ഗ്രേവി ആവശ്യമെങ്കില്‍ ബീഫ് വേവിച്ച് വെച്ച വെള്ളം ചേര്‍ത്ത് കൊടുത്ത് 15 മിനിട്ടു കൂടി വേവിച്ചെടുത്ത ശേഷം വിളമ്പാവുന്നതാണ്.
കൂടുതല്‍ മനസിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വിഡിയോ കാണുക
👇

അഭിപ്രായങ്ങള്‍