നാവിൽ കൊതിയൂറും രുചിയോട് ജാർ കേക്ക് തയ്യാറാക്കിയല്ലോ


കേക്ക് ഉണ്ടെങ്കിൽ ഒരു അടിപൊളി ജാർ കേക്ക് ഉണ്ടാക്കാം. വീട്ടിൽ വരുന്ന അതിഥികൾക്ക് കൊടുക്കാൻ പറ്റിയ ഒരു കിടിലൻ ഐറ്റം ആയിരിക്കും ഇത് .

ചേരുവകകൾ 

ക്യാരറ്റ് കേക്ക് (ഏത് കേക്കും എടുക്കാം)

വിപ്പിംഗ് ക്രീം 

മാതളം 

ആപ്പിൾ 

ചോക്ലേറ്റ് സിറപ്പ് 

ടുട്ടി ഫ്രൂട്ടി 

തയ്യാറാക്കേണ്ട വിധം 

ഒരു ഗ്ലാസ് ജാറിലാണ് നമ്മള്‍ ജാര്‍ കേക്ക് സെറ്റ് ചെയ്യുന്നത്. ഇതിനായി ക്യാരറ്റ് കേക്കാണ് വാങ്ങിയത്. ഗ്ലാസ് ജാറിന്റെ അടപ്പ് വെച്ച് ക്യാരറ്റ് കേക്ക് ആദ്യം മുറിച്ചെടുത്ത ശേഷം ഗ്ലാസ് ജാറിലേക്ക് ഇട്ട് കൊടുക്കുക. ഇതിന് മുകളിലായി വിപ്പിംഗ് ക്രീം ഇട്ട് കൊടുക്കാം. ഇതിലേക്ക് മാതളം, ആപ്പിള്‍ എന്നിവ ഇട്ട് കൊടുക്കാം. ഇതിന് മുകളിലേക്ക് ചോക്ലേറ്റ് സിറപ്പ് ഇടുക. ഇനി  കേക്കിന്റെ പീസുകള്‍ ഇട്ട് കൊടുക്കാം. വീണ്ടും വിപ്പിംങ് ക്രീം ഒഴിച്ച് കൊടുക്കാം. ഇതിന് മുകളിലേക്ക് ആദ്യം ചെയ്ത പോലെ തന്നെ മാതളവും ആപ്പിളും ഇട്ട് കൊടുക്കാം. വീണ്ടും ചോക്ലേറ്റ് സിറപ്പ് ഇട്ട് കൊടുക്കാം. ഒരു ചെറിയ പീസ് കേക്കു കൂടി മുറിച്ച് വെച്ച ശേഷം വിപ്പിംങ് ക്രീം ഒഴിച്ച് ട്യൂട്ടി ഫ്രൂട്ടി കൂടി ഇട്ട് ഗാര്‍ണിഷ് ചെയ്യാം.

കൂടുതല്‍ മനസിലാക്കാന്‍ വിഡിയോ കാണാം....


അഭിപ്രായങ്ങള്‍