ബ്രേക്ക്ഫാസ്റ്റിന് കഴിക്കാം ഒരു കിടിലൻ ടര്‍മറിക് ഫ്രഞ്ച് ടോസ്റ്റ്



വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു അടിപൊളി വിഭവമാണിത്. പലരും പുറത്തുനിന്നാണ് ഫ്രഞ്ച് ടോസ്റ്റ് വാങ്ങിക്കുക. എന്നാൽ, വളരെ പെട്ടന്ന് തന്നെ വീട്ടിൽ ഇത് തയ്യാറാക്കാം. 

ചേരുവകകൾ 

മുട്ട - 4 

മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂൺ 

കുരുമുളക്പൊടി- 1/2 ടീസ്പൂൺ 

വറ്റില മുളക് (ചില്ലി ഫ്ലേക്സ് ) - 1 ടീസ്പൂൺ 

കറുവപ്പട്ട പൊടി- 1/2 ടീസ്പൂൺ 

വാനില എസന്‍സ്- 1/2 ടീസ്പൂൺ 

ബ്രഡ്  

ബട്ടർ - 5 ടേബിൾസ്പൂൺ 

ഉപ്പ്

തേന്‍

തയ്യാറാക്കേണ്ട വിധം 

ആദ്യം മുട്ട പൊട്ടിച്ച് നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ബീറ്റ് ചെയ്തു വെച്ച മുട്ടയിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, കുരുമുളക്, വറ്റല്‍ മുളക്, കറുവപ്പട്ട പൊടിച്ചത്, വാനില എസന്‍സ് എന്നിവ ചേര്‍ത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കിയെടുക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ടയുടെ ബാറ്ററിലേക്ക് ബ്രഡ് മുക്കി പൊരിച്ചെടുക്കാം ബട്ടറില്‍ രണ്ടു വശവും നന്നായി പൊരിച്ചെടുക്കാം. പൊരിച്ചെടുത്ത ബ്രഡിലേക്ക് കുറച്ച് തേന്‍ കൂടി ഒഴിച്ച് കഴിക്കാവുന്നതാണ്. 

കൂടുതല്‍ മനസിലാക്കാന്‍ വിഡിയോ കാണാം....

അഭിപ്രായങ്ങള്‍