കൊൽക്കത്തയിലെ തെരുവുകളിൽ നിന്നാണ് കത്തി റോളുകൾ ഉത്ഭവിച്ചത്, മീറ്റ് കബാബ് പറാത്തയിൽ ഉരുട്ടിയെടുത്താണ് ഇത് തയ്യാറാക്കുന്നത്. കാലക്രമേണ ഇവ വളരെ ജനപ്രിയമായിത്തീർന്നു, പച്ചക്കറികൾ, പനീർ, നൂഡിൽസ് എന്നിവ നിറച്ചു പല രീതിയിൽ ഇത് ഇന്ന് ലഭ്യമാണ്. എന്നാൽ, കോട്ടയത്ത് കൊൽക്കത്ത കത്തി റോൾ കിട്ടുന്ന ഒരിടമുണ്ട്, അതാണ് വാരിശ്ശേരിയിലുള്ള ഷെഫാലി ഫാസ്റ്റ് ഫുഡ് തട്ടുകട.
കൊൽക്കത്ത സ്വദേശി ബാപ്പുവും അദ്ദേഹത്തിന്റെ ഭാര്യയും കൂടിയാണ് ഈ കട നടത്തുന്നത്. ഈ തട്ടുകടയിൽ പല തരത്തിലുള്ള റോളുകള്‍ ലഭ്യമാണ്. ചിക്കന്‍, മീറ്റ്, എഗ്ഗ്, പനീര്‍ ഇങ്ങനെ വിവിധ ഡിഷുകളില്‍ റോൾ നമുക്ക് വാങ്ങി കഴിക്കാം. പാഴ്‌സലായി വാങ്ങാനും അവിടെ നിന്ന് കഴിക്കാനും സൗകര്യമുണ്ട്. കൂടുതൽ പേരും പാഴ്‌സലായി തന്നെയാണ് വാങ്ങുന്നത്. കോട്ടയം ടൗണിൽ നിന്ന് ചുങ്കം വഴി മെഡിക്കൽ കോളേജിലേക്ക് പോകുന്ന റൂട്ടിൽ വാരിശേരിയിലാണ് ഈ തട്ടുകടയുള്ളത്. കോട്ടയം ടൗണിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്ററാണ് ഇവിടേക്കുള്ളത്.
വീഡിയോ കാണാം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ