റെസ്റ്റോറന്റ് സ്റ്റൈൽ എഗ്ഗ് മഞ്ചൂരിയന്‍

 


പറോട്ടയ്ക്കൊപ്പവും നൂഡില്‍സിനൊപ്പവും കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷാണ് എഗ്ഗ് മഞ്ചൂരിയന്‍ 

ചേരുവകകള്‍ 

മുട്ട - 3 എണ്ണം 

പച്ചമുളക് - 2 എണ്ണം 

കുരുമുളക് പൊടി - 3/4 ടീസ്പൂണ്‍ 

ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്  

സവാള - 4 എണ്ണം 

കാപ്സിക്കം - 1/2 

ടൊമാറ്റോ ചില്ലി സോസ് - 3 ടേബിള്‍ സ്പൂണ്‍ 

ഗ്രീന്‍ ചില്ലി സോസ്- 2 ടേബിള്‍ സ്പൂണ്‍ 

സോയ സോസ് - 2 ടീസ്പൂണ്‍  

മൈദ - 3/4 ബൗള്‍ 

കോണ്‍ഫ്‌ലോര്‍ - 3/4 ബൗള്‍  

മുളകുപൊടി - അര ടീസ്പൂണ്‍ 

എണ്ണ - ആവശ്യത്തിന് 

ഉപ്പ് - ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ മൈദ, കോണ്‍ഫ്‌ലോര്‍, മുളകുപൊടി, ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കി ബാറ്റര്‍ തയ്യാറാക്കണം. പുഴുങ്ങിയ മുട്ട ഓരോന്നും നാല് കഷ്ണങ്ങളാക്കുക. ശേഷം മുട്ട ഓരോന്നും തയ്യാറാക്കി വെച്ച ബാറ്ററില്‍ മുക്കി പൊരിച്ചെടുക്കുക. ഇതേ എണ്ണയില്‍ നിന്ന്് മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ കുക്ക് ചെയ്യാനായി എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് നന്നായി ഫ്രൈ ചെയ്‌തെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ട് കൊടുത്ത് 2-3 മിനുട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ക്യാപ്‌സിക്കം കൂടി ചേര്‍ത്ത് കൊടുത്ത് വഴറ്റിയെടുക്കുക. ശേഷം സോസുകള്‍ ചേര്‍ത്ത് കൊടുക്കുക. ആദ്യം ടൊമാറ്റോ ചില്ലി സോസ്, ഗ്രീന്‍ ചില്ലി സോസ്, സോയ സോസ്, കുറച്ച് കോണ്‍ഫ്‌ലോറിലേക്ക് വെള്ളം ചേര്‍ത്ത് കലക്കിയും ഒഴിച്ച് കൊടുക്കുക. ഇവയെല്ലാം രണ്ട് മിനുട്ടോളം ഇളക്കുക. ഇതോടൊപ്പം കുരുമുളക് പൊടിയും ചേര്‍ത്ത് കൊടുക്കുക. ഈ സമയത്ത് ഉപ്പ് പാകമല്ലെങ്കില്‍ ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് പൊരിച്ചു വെച്ചിരിക്കുന്ന മുട്ടകള്‍ ഇട്ട് നന്നായി ഇളക്കിയെടുക്കുക. എഗ്ഗ് മഞ്ചൂരിയന്‍ റെഡി.

വിശദമായി മനസിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വിഡിയോ കാണുക.


അഭിപ്രായങ്ങള്‍