പ്രായഭേദമന്യേ എല്ലാവരുടേയും ഇഷ്ട വിഭവമാണ് ഹല്‍വ. കുമ്പളങ്ങ കൊണ്ട് ഹല്‍വ ഉണ്ടാക്കാമോ? സംശയിക്കേണ്ട, ഒരു അടിപൊളി ഹല്‍വ തന്നെ നമ്മള്‍ക്ക് തയ്യാറാക്കാന്‍ സാധിക്കും. വ്യത്യസ്തമായ ഹല്‍വ ഒന്ന് പരീക്ഷിച്ച് നോക്കുക.
ചേരുവകള്‍
കുമ്പളങ്ങ - 2 1/2 കപ്പ് ചെറുതായി അരിഞ്ഞത്
പഞ്ചസാര ആവശ്യത്തിന്
ഒരു കപ്പ് പാല്‍
നെയ്യ്
കശുവണ്ടി
ഏലയ്ക്കാ
ഫുഡ് കളര്‍ (ഓപ്ഷണല്‍)
ഉണക്ക മുന്തിരി
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
അരിഞ്ഞു വെച്ച കുമ്പളങ്ങ വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ ഇട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത കുമ്പളങ്ങ അരിപ്പ വെച്ച് അരിച്ചെടുക്കുക. വെള്ളം നന്നായി കളഞ്ഞ് കുമ്പളങ്ങയുടെ ചണ്ടി മാത്രം എടുക്കുക.
ഒരു പാന്‍ എടുക്കുക, ചൂടാകുമ്പോള്‍ അതിലേക്ക് ചണ്ടി ഇടുക. അതിലേക്ക് അര കപ്പ് പാല്‍ കൂടി ഒഴിക്കുക. കാല്‍ കപ്പ് വെള്ളം കൂടി ഒഴിക്കുക. ലോ ഫ്‌ലെയ്മില്‍ ഇട്ട് നന്നായി കുക്ക് ചെയ്യുക. ഒരു 20-25 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. അടിക്കു പിടിക്കാതെ ഇടയ്ക്ക്് ഇളക്കി കൊടുക്കാന്‍ ശ്രദ്ധിയ്ക്കണം. ഇത് വേകുന്ന സമയം കൊണ്ട് പഞ്ചസാര സിറപ്പ് തയ്യാറാക്കാം. ഇതിനായി ഒരു പാത്രം ചൂടാകുമ്പോള്‍ ഒരു കപ്പ് പഞ്ചസാര ഇടുക, അതിലേക്ക് കാല്‍ കപ്പ് വെള്ളം ചേര്‍ക്കുക. ഇത് സിറപ്പ് ആക്കുക. ഇനി ഹല്‍വയിലേക്ക് ഇടാനുള്ള അണ്ടിപരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തെടുക്കുക.
കുമ്പളങ്ങ വെന്ത് വരുമ്പോള്‍ കുറച്ചു ഉപ്പ് കൂടി ഇട്ട് കൊടുക്കുക. ഇതിലേക്ക് പഞ്ചസാര സിറപ്പ് ഒഴിച്ച് കൊടുക്കുക. കുറച്ചു ഏലയ്ക്ക പൊടിയും ഇട്ട് കൊടുക്കുക. ഇത് നന്നായി വറ്റി വരുന്നതു വരെ ഇളക്കുക. ഇടയ്ക്കിടയ്ക്ക് നെയ്യ് ഒഴിച്ച് ഇളക്കുക. കുറച്ചു ഫുഡ് കളര്‍ വേണമെങ്കില്‍ ഈ സമയത്ത് ചേര്‍ത്ത് കൊടുക്കാം. ഹല്‍വ നന്നായി വറ്റി വരുമ്പോള്‍ അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് കൊടുക്കാം. ഹല്‍വ പാനില്‍ നിന്ന് വിട്ടു വരുന്നുണ്ടെങ്കില്‍ തീ ഓഫ് ചെയ്യുക. ഹല്‍വ ചൂടോടെ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റുക. നന്നായി തണുത്തശേഷം കഴിക്കാം.
കൂടുതൽ അറിയാൻ വീഡിയോ കാണുക

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ