ഇന്ത്യൻ വ്യോമസേനയ്ക്ക് 88 വയസ്


ഇന്ത്യന്‍ വ്യോമസേനയുടെ 88-ാം വ്യോമസേനാ ദിനം ആണ് ഇന്ന്.  88 വർഷങ്ങളായി ഇന്ത്യൻ വ്യോമസേന രാജ്യത്തിന് സുരക്ഷയും സംരക്ഷണവും നൽകുന്നു. ഗാസിയാബാദിലെ ഹിന്‍ഡാന്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നടക്കുന്ന എയര്‍ ഷോയാണ് ഇതില്‍ ഏറ്റവും പ്രധാനം. 

ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബർ 8നാണ് ഇന്ത്യൻ വ്യോമസേന രൂപീകൃതമായത്. നിരവധി നിര്‍ണായകമായ യുദ്ധങ്ങളിലും ദൗത്യങ്ങളിലും സേന ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേന ആയി അത് മാറുകയും ചെയ്തിരിക്കുന്നു. റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എന്നായിരുന്നു രണ്ടാം ലോക മഹായുദ്ധത്തില്‍ അറിയപ്പെട്ടിരുന്നത്. 1950 ല്‍ ഇന്ത്യ റിപ്പബ്ലിക്ക് രാഷ്ട്രമായപ്പോള്‍ റോയല്‍ എന്ന പേര് എടുത്തു മാറ്റുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എന്നായി.  

ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയ റഫേലിന്റെ സാന്നിദ്ധ്യം തന്നെയാണ് ഇത്തവണത്തെ വ്യോമസേനാ ദിനത്തെ വേറിട്ടതാക്കുന്നത്. സർവസൈന്യാധിപൻ രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യോമസേനാ ദിനത്തിൽ അംഗങ്ങൾക്ക് ആശംസകൾ നേർന്നു.  രാവിലെ 8ന് ആരംഭിക്കുന്ന പരേഡ് 11 മണി വരെ നീണ്ടു നില്‍ക്കും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം വ്യോമ സേന ദിനാഘോഷങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്.


അഭിപ്രായങ്ങള്‍