വീട്ടിനുള്ളിൽ തന്നെ ഇലക്കറികൾ കൃഷി ചെയ്യുന്ന പുതിയ കൃഷി രീതിയായ മൈക്രോഗ്രീൻസ് കൃഷിയാണ് ലോക്ഡൗണ്‍ കാലത്ത് ഹിറ്റായി മാറിയത്. വീട്ടിനുള്ളിൽ തന്നെ കൃഷി ചെയ്ത് ഒരാഴ്ചക്കുള്ളിൽ വിളവെടുപ്പ് നടത്താമെന്നതാണ് മൈക്രോഗ്രീൻസ് പച്ചക്കറി കൃഷിയുടെ പ്രത്യേകത. സാധാരണ ഇലക്കറികളിൽ നിന്നും ലഭിക്കുന്ന പോഷക മൂല്യങ്ങളെക്കാൾ പത്തിരട്ടി പോഷകം മൈക്രോഗ്രീൻസ് രീതിയിൽ കൃഷി ചെയ്യുന്ന ഇലക്കറികളിൽ നിന്ന് ലഭിക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
വൻ പയർ, ചെറുപയർ, കടല, ഉലുവ, ഗ്രീൻപീസ്, കടുക്, വിവിധ തരം ചീരകൾ തുടങ്ങിയവയൊക്കെ ഇങ്ങനെ കൃഷിചെയ്യാം. മണ്ണും ജൈവവളങ്ങൾ ഉപയോഗിച്ചും മണ്ണില്ലാതെയും മൈക്രോഗ്രീൻസ് കൃഷി നടത്താം. ചെറിയ ഡിഷുകൾ, പാത്രങ്ങൾ, ട്രേകൾ തുടങ്ങി ചിരട്ടകൾ ഉപയോഗിച്ച് വരെ മൈക്രോഗ്രീൻസ് കൃഷി നടത്താം.
മണ്ണും വളവും ഇല്ലാതെയും മൈക്രോഗ്രീൻസ് കൃഷി നടത്താം. ഇതിനായി കൃഷിക്കായി ഉപയോഗിക്കുന്ന ട്രേയുടെ അടിയിൽ ടിഷ്യൂ പേപ്പറോ അല്ലെങ്കിൽ പഴയ ന്യൂസ് പേപ്പർ ചെറുതായി കീറി നിരത്തിയശേഷം അതിന് മുകളിൽ വിത്തുകൾ പാകിയാൽ മതി. അതിലേക്ക് കുറച്ചു വെള്ളം കുടഞ്ഞു കൊടുക്കുക. ഈ വിത്തുകൾ കരുത്തോടെ തന്നെ വളർന്ന് ഒരാഴ്ചക്കുള്ളിൽ വിളവെടുപ്പിന് പാകമാകും. സമൂഹമാധ്യമങ്ങളിൽ മൈക്രോഗ്രീൻസ് കൃഷി വൈറലായതോടെ ഇപ്പോൾ പലരും ചെലവും അധ്വാനവും കുറഞ്ഞ പുതിയ കൃഷി പരീക്ഷിക്കുന്ന തിരക്കിലാണ്.
കൂടുതൽ അറിയാൻ വീഡിയോ കാണുക


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ