നല്ല ടേസ്റ്റിയും ഹെൽത്തിയുമായ വാഴക്കൂമ്പ് കട്‌ലെറ്റ്



ആവശ്യമുള്ള സാധനങ്ങള്‍

വാഴക്കൂമ്പ് ചെറുതായി അരിഞ്ഞത്

ഉരുളക്കിഴങ്ങ് -4 എണ്ണം ( വേവിച്ച് പൊടിച്ചെടുത്തത്)

സവാള- 3 ( ഇടത്തരം, ചെറുതായി അരിഞ്ഞത്)

പച്ചമുളക് - 2(ചെറുതായി അരിഞ്ഞത്)

ബ്രെഡ് പൊടിച്ചത് - 200 ഗ്രാം

മുട്ട -2

ഇഞ്ചി  - നന്നായി ചതച്ചെടുത്തത്

മഞ്ഞള്‍പ്പൊടി - കാല്‍ ടീ സ്പൂണ്‍

ഗരം മസാല - കാല്‍ ടീ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ 


തയ്യാറാക്കുന്ന വിധം

പാന്‍ ചൂടായി വരുമ്പോള്‍ വെളിച്ചണ്ണ ഒഴിച്ച് സവാള നന്നായി വഴറ്റിയെടുക്കുക. ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ പച്ചമുളക്, ഇഞ്ചി എന്നിവ ഇടുക. നന്നായി ഇളക്കിയ ശേഷം അരിഞ്ഞ് വെളിച്ചെണ്ണ പുരട്ടി വെച്ചിരിക്കുന്ന വാഴക്കൂമ്പ് ഇട്ട് കൊടുക്കുക. നന്നായി ഇളക്കിയ ശേഷം മഞ്ഞള്‍പ്പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് പകുതി വേവിയ്ക്കുക. പകുതി വെന്ത ശേഷം ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കുക. ചൂടാറിയ ശേഷം ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. കട്‌ലെറ്റിന്റെ ഷെയ്പില്‍ ഉരുട്ടിയെടുത്ത ശേഷം ആദ്യം മുട്ടയിലും പിന്നീട് ബ്രെഡിലും മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. 

വിശദമായി മനസിലാക്കാന്‍ താഴെയുള്ള വീഡിയോ കാണുക


 

അഭിപ്രായങ്ങള്‍