ആവശ്യമുള്ള സാധനങ്ങള്‍
ഡാര്‍ക്ക് ചോക്ലേറ്റ് - 300 ഗ്രാം
ബട്ടര്‍ - 100ഗ്രാം
ചോക്കലേറ്റ് സിറപ്പ്-50ഗ്രാം
ജിഞ്ചര്‍ കുക്കീസ് -150 ഗ്രാം
ചോക്കലേറ്റ് കുക്കീസ് - 100 ഗ്രാം
ഉണക്ക മുന്തിരി- 50ഗ്രാം
കപ്പലണ്ടി - 50 ഗ്രാം
മാഷ്മാളോ കാന്‍ഡി - 50ഗ്രാം
മില്‍ക്ക് ചോക്കലേറ്റ് - 50ഗ്രാം
വൈറ്റ് ചോക്കലേറ്റ് -50 ഗ്രാം
വൈറ്റ് ഫ്രെഷ് ക്രീം
വിപ്പിംങ് ക്രീം
ചോക്കലേറ്റ് ബോള്‍സ്
ചെറി
തയ്യാറാക്കുന്ന വിധം
ഡാര്‍ക്ക് ചോക്കലേറ്റ്, ബട്ടര്‍, ചോക്കലേറ്റ് സിറപ്പ് എന്നിവ ഒരു ബൗളില്‍ ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ജിഞ്ചര്‍ കുക്കീസ് , ചോക്ലേറ്റ് കുക്കീസ്, ഉണക്ക മുന്തിരി, കപ്പലണ്ടി , മാഷ്മാളോ കാന്‍ഡി, വൈറ്റ് ഫ്രെഷ് ക്രീം എന്നിവ ഇട്ട് നന്നായി ഇളക്കി കൊടുക്കുക. മറ്റൊരു ബൗളില്‍ പ്ലാസ്റ്റിക് കവറിംങ് കൊടുത്ത് ഈ മിക്‌സ് ഒഴിക്കുക. ഫ്രിഡ്ജില്‍ 1 മണിക്കൂര്‍ വെച്ച് സെറ്റ് ചെയ്ത് എടുക്കുക. മറ്റൊരു ബൗൡ മില്‍ക്ക് ചോക്കലേറ്റ്, ഫ്രെഷ് ക്രീം എന്നിവ ഇട്ട് ഇളക്കുക. ഫ്രിഡ്ജില്‍ നിന്ന് എടുത്ത പുഡ്ഡിംങ് സെറ്റ് ഒരു പാത്രത്തില്‍ കമിഴ്ത്തി ഇട്ട ശേഷം തയ്യാറാക്കിയ മില്‍ക്ക് ചോക്കലേറ്റ്, ഫ്രെഷ് ക്രീം മിക്‌സ് തേച്ച് പിടിപ്പിക്കുക. 15 മിനിട്ടു കൂടി പുഡ്ഡിംങ് ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്യുക. അതിന് ശേഷം ഫ്രിഡ്ജില്‍ നിന്ന് എടുത്ത് ചോക്കലേറ്റ് ബോള്‍സ് വെച്ച് അലങ്കരിക്കുക. മുകള്‍ ഭാഗത്ത് വൈറ്റ് ചോക്കലേറ്റ് ഒഴിക്കുക, ചെറികള്‍ വെച്ച് അലങ്കരിക്കുക. ഫ്രിഡ്ജില്‍ തന്നെ സൂക്ഷിച്ചാല്‍ ഒരാഴ്ചയില്‍ കൂടുതല്‍ ഈ പുഡ്ഡിംങ് ഉപയോഗിക്കാവുന്നതാണ്.
കൂടുതല്‍ മനസിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വിഡിയോ കാണുക👇

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ